Saturday, May 18, 2013

'നിറപൊലി' 18 മുതല്‍ പൂക്കോട്ടൂരില്‍


മലപ്പുറം: കേരള കാര്‍ഷിക സര്‍വകലാശാലയുടെ 'നിറപൊലി' 18 മുതല്‍ 30വരെ പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ നടക്കും. സര്‍വകലാശാലയുടെ മണ്ണുത്തി കാമ്പസിലെ വിദ്യാര്‍ഥികളുടെ 'റാവേ' പരിപാടിയുടെ ഭാഗമായാണിത്. പൂക്കോട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് 20 മുതല്‍ 30വരെ മലബാര്‍ കാര്‍ഷികോത്സവ പ്രദര്‍ശനമുണ്ടാവും.

18ന് വൈകീട്ട് ഏഴിന് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി 'നിറപൊലി' ഉദ്ഘാടനംചെയ്യും. പങ്കാളിത്ത ഗ്രാമ വിശകലനത്തോടെയാണ് 'റാവെ' പ്രോഗ്രാം തുടങ്ങുക. 19 വാര്‍ഡുകളിലെയും വ്യത്യസ്ത മേഖലകളെക്കുറിച്ച് പഠിച്ച് പദ്ധതികള്‍ തയ്യാറാക്കും. കാര്‍ഷിക സെമിനാറുകള്‍, കര്‍ഷക ക്ലിനിക്കുകള്‍, തൊഴില്‍ പരിശീലനങ്ങള്‍, വിളമത്സരം, വിദ്യാര്‍ഥികള്‍ക്കുള്ള മത്സരങ്ങള്‍, കാര്‍ഷിക ലേബര്‍ ബാങ്ക് രൂപവത്കരണം, ഗ്രോബാഗ് വിതരണം, മണ്ണ് പരിശോധനാശാല, പ്രവാസികള്‍ക്ക് തൊഴില്‍ സാധ്യതാസംഗമം, വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ് തുടങ്ങിയവയുണ്ടാവും.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എ. സലാം (ചെയര്‍മാന്‍), കൃഷി ഓഫീസര്‍ അബ്ദുല്‍റസാഖ് (ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി സ്വാഗതസംഘം രൂപവത്കരിച്ചു.